അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് ജോസഫ് അന്തരിച്ചു

Web Desk   | Asianet News
Published : Jun 10, 2020, 11:04 AM ISTUpdated : Jun 10, 2020, 11:12 AM IST
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് ജോസഫ് അന്തരിച്ചു

Synopsis

അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അനേകം വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കുകയും നിരവധി പേര്‍ക്ക് വീടുകള്‍ വച്ചുനല്‍കുകയും ചെയ്തിരുന്നു.  

ദില്ലി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മയും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം  സ്വദേശമായ മണിമലയില്‍ വച്ച് നടക്കും. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്.

മൂന്നു മാസമായി കണ്ണന്താനത്തിനൊപ്പം ദില്ലിയിൽ ആയിരുന്നു ബ്രിജിത്ത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചിന് നടത്തിയ പരിശോധനയില്‍ ബ്രിജിത്തിന് കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.  

അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അനേകം വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കുകയും നിരവധി പേര്‍ക്ക് വീടുകള്‍ വച്ചുനല്‍കുകയും ചെയ്തിരുന്നു.

മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്