പള്ളിയില്‍ വാക്കേറ്റം, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് അണ്ണാമലൈക്കെതിരെ കേസ്, സാമുദായിക സ്പർദ്ധ കുറ്റം ചുമത്തി

Published : Jan 11, 2024, 07:42 AM ISTUpdated : Jan 11, 2024, 08:37 AM IST
പള്ളിയില്‍ വാക്കേറ്റം, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് അണ്ണാമലൈക്കെതിരെ കേസ്, സാമുദായിക സ്പർദ്ധ കുറ്റം ചുമത്തി

Synopsis

എന്‍ മണ്‍ എന്‍ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോഴാണ് സംഭവം  

ചെന്നൈ: തമിഴ്നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് ധർമപുരി പൊലീസ്. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകൾ ചുമത്തി. 

പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. എന്‍ മണ്‍ എന്‍ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ  എതിർക്കുകയായിരുന്നു. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ എതിർത്തത്.  

പതിനായിരം പേരെ കൂട്ടി ധർണ നടത്തിയാൽ എന്ത് ചെയ്യുമെന്ന്  അണ്ണാമലൈ തിരിച്ചുചോദിച്ചു. തുടര്‍ന്ന്  പൊലീസ് ഇടപെട്ടാണ് യുവാക്കളെ മാറ്റിയത് . അതിനുശേഷം അണ്ണാമലൈ പള്ളിക്കുള്ളിൽ കയറി പ്രാർത്ഥിച്ചു. 153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'