അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം, വിമര്‍ശിച്ച് ബിജെപി

Published : Jan 11, 2024, 07:04 AM ISTUpdated : Jan 11, 2024, 07:08 AM IST
അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം, വിമര്‍ശിച്ച് ബിജെപി

Synopsis

തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് കോൺഗ്രസ് നേതാക്കളുടെ ചോദ്യം

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ  പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു.

ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാര്‍ട്ടി നേതാവ് അർജുൻ മോദ്വാഡിയ പാർടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോൺഗ്രസിന് രാവണ മനോഭാവമെന്നാണ് ബിജെപി വിമര്‍ശനം.

പാര്‍ട്ടിയിൽ ദേശീയ തലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശുമാണ്. ഇവര്‍ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. എന്നാൽ ഉചിതമായ സമയം കാത്തുനിന്ന കോൺഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ഇന്നലെ രാവിലെ മുതൽ ശങ്കരാചാര്യന്മാര്‍ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബഹുമാനപൂര്‍വം അയോധ്യ ചടങ്ങിലേക്ക് ക്ഷണം നിരസിക്കുന്നുവെന്ന് രണ്ട് ഖണ്ഡികയും അഞ്ച് വരികളുമുള്ള വിശദീകരണ വാര്‍ത്താക്കുറിപ്പിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം