മതം മാനദണ്ഡമാകരുത്; പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും അമര്‍ത്യ സെന്‍

By Web TeamFirst Published Jan 8, 2020, 4:20 PM IST
Highlights

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തള്ളണമെന്ന് അമർത്യ സെൻ ആവശ്യപ്പെട്ടു.അതേ സമയം പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾ ഉൾപ്പെടെ ഉള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും സെൻ പറഞ്ഞു

ബംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ. പൗരത്വത്തിനു മതം മാനദണ്ഡം ആകുന്നത് അംഗീകരിക്കാനാവുന്നതല്ല. ഭരണഘടന ഇത്‌ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തള്ളണമെന്ന് അമർത്യ സെൻ ആവശ്യപ്പെട്ടു.അതേ സമയം പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾ ഉൾപ്പെടെ ഉള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും സെൻ പറഞ്ഞു. മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിര്‍ണയിക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയില്‍ തീരുമാനിച്ച കാര്യമാണ്. പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍, ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് കണക്കിലെടുക്കേണ്ടതെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. 

ജെ എൻ യു അക്രമത്തെയും അദ്ദേഹം അപലപിച്ചു. ബംഗളൂരുവിൽ ഇൻഫോസിസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമർത്യ സെൻ.   

Read Also: വേദകാല ഗണിതത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഊതിപ്പെരുപ്പിച്ചവയാണെന്ന് അമര്‍ത്യ സെന്‍

click me!