
ദില്ലി: താണ്ഡവ് വെബ് സീരീസ് വിവാദത്തില്‍ ആമസോണ്‍ പ്രൈം ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്‍റേതാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് കാട്ടി താണ്ഡവിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സന്ദർഭങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി എംഎൽഎ രാം കദം ആവശ്യപ്പെട്ടു.
ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംപി കത്തയച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ അലി ആബാസ് സഫർ, നടൻ ,സെയിഫ് അലിഖാൻ എന്നിവർക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നൽകി. ചിത്രത്തിനെതിരെ ദില്ലി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam