
ദില്ലി: ഇന്ന് ആറ് സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ നടന്നു. രാജ്യത്ത് ഇതുവരെ 2,24,301 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം. പ്രധാനമന്ത്രി കൊവിഡ് വാക്സിന്‍ എടുത്ത് ജനങ്ങളിലെ ആത്മവിശ്വാസം വർധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു സെഷൻ അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് 17,072 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് കുത്തിവെപ്പ് നല്‍കി. ആകെ 2,24301 പേര്‍ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അസ്വസ്ഥതകള്‍ ഉണ്ടായവരില്‍ മൂന്ന് പേരെ മാത്രമേ ആശുപത്രിയല്‍ പ്രവേശിക്കേണ്ടി വന്നുള്ളുവെന്നും മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളു. അയാളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് എങ്ങിനെ വാക്സിന്‍ നല്‍കുമെന്ന് മോദി സർക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാമന്ത്രി വാക്സിനെടുത്ത് മാതൃകയാകാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിനെടുത്ത് മാതൃത കാണിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, വാക്സിന്‍ കയറ്റുമതി സംബന്ധിച്ച ചർച്ചകള്‍ക്കായി നാളെ കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്ത് കൊവിഡ് മുന്നണിപോരാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് നാളെ തുടരും.