ഹൊസബലെയെ പിന്തുണച്ച് ബിജെപി; മതേതരത്വം ആമുഖത്തിൽ ഉൾപ്പെടുത്തിയത് ഭരണഘടനയെ നശിപ്പിക്കുന്നതിന് തുല്യമെന്ന് അമിത് മാളവ്യ

Published : Jun 27, 2025, 05:21 PM IST
Dattathreya Hosabale

Synopsis

ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദ​ഗതി അംബേദ്‌കർ വിഭാ​വനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ

തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദ​ഗതി അംബേദ്‌കർ വിഭാ​വനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു. 

സോഷ്യലിസവും സെക്കുലറിസവും ആമുഖത്തിൽ ഉൾപ്പെടുത്തിയത് സ്വേച്ഛാധിപത്യപരമായാണ്. ഇത് ഭരണഘടനയെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇന്ദിരാ​ഗാന്ധിയുടെ സ്ഥാനം സംരക്ഷിക്കുന്നതിനായി ഭരണഘടന സ്വേച്ഛാധിപത്യത്തിന്റെ ആയുധമാക്കിയെന്നും അമിത് മാളവ്യ കുറിച്ചു.

 

 

പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത് വന്നതിന് പിന്നാലെയാണ് അമിത് മാളവ്യയുടെ പ്രതികരണം. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നുമാണ് ജയറാം രമേശ് പ്രതികരിച്ചത്. ജവഹർലാൽ നെഹ്റുവിനെയും ഡോ.ബിആർ അംബേദ്‌കറെയും ആക്രമിക്കുകയാണ് ആർഎസ്എസ്. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്