ഊട്ടിയിൽ കനത്ത മഴ, പലയിടത്തും മണ്ണിടിച്ചിൽ; ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു, ​ഗതാ​ഗതം തടസ്സപ്പെട്ടു

Published : Oct 24, 2026, 05:21 PM IST
ooty rain landslide

Synopsis

കോട്ടയം പാലായിലെ രണ്ട് സ്കൂളുകളിൽനിന്നുള്ള വിനോദയാത്ര സംഘവും ചുരം റോഡിൽ കുടുങ്ങി. പുലർച്ചെ വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസിൽ കഴിയേണ്ടിവന്നു. തുടർന്ന് രാവിലെ ഇവർ കേരളം മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പിന്നാലെ തമിഴ്നാട്ടിലെ അധികൃതരെത്തി 150-ഓളം വിദ്യാർഥികളെ സമീപത്തെ സ്വകാര്യ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇവർ സുരക്ഷിതരാണ്.

ചെന്നൈ: തമിഴ്നാട്ടിലെ നീല​ഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും. കൂനൂർ-മേട്ടുപ്പാളയം ചുരംറോഡിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു. കണ്ടക്ടർ ​ഗുരുതര പരിക്കേറ്റു. മേട്ടുപ്പാളയം-ഊട്ടി റോഡിൽ 14-ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച പുലർച്ചെയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. കൂനൂരിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന ബസിൽ ഡ്രൈവറും കണ്ടക്ടറും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറായ ജന​ഗരാജാണ് അപകടത്തിൽ മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇദ്ദേ​ഹത്തെ കൂനൂരിൽനിന്നും മേട്ടുപ്പാളയത്തുനിന്നും എത്തിയ അ​ഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കണ്ടക്ടറായ കേശവനും അപകടത്തിൽ ​ഗുരുതര പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി മുതലാണ് നീല​ഗിരിയിൽ മഴ ശക്തമായത്. തുടർന്ന് ഊട്ടി റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് ​ഗതാ​ഗതം തടസപ്പെട്ടു. ഊട്ടി-മേട്ടുപ്പാളയം ഹൈവേയിലും ഊട്ടി-കൂനൂർ ഹൈവേയിലും ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. പലയിടത്തും വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. അതിനിടെ, കോട്ടയം പാലായിലെ രണ്ട് സ്കൂളുകളിൽനിന്നുള്ള വിനോദയാത്ര സംഘവും ചുരം റോഡിൽ കുടുങ്ങി. പുലർച്ചെ വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസിൽ കഴിയേണ്ടിവന്നു. തുടർന്ന് രാവിലെ ഇവർ കേരളം മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. പിന്നാലെ തമിഴ്നാട്ടിലെ അധികൃതരെത്തി 150-ഓളം വിദ്യാർഥികളെ സമീപത്തെ സ്വകാര്യ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഇവർ സുരക്ഷിതരാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ, കൊടൈക്കനാലിലെ രണ്ടിടങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടൈക്കനാൽ മേഖലയിലും കഴിഞ്ഞദിവസം മുതൽ ശക്തമായ മഴയാണ്. കോയമ്പത്തൂർ, നീല​ഗിരി, തേനി, ദിണ്ഡി​ഗൽ ജില്ലകളിൽ അടുത്ത രണ്ടുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദയാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാരല്ലാത്തവർ നീല​ഗിരി മേഖലകളിലേക്ക് യാത്രചെയ്യരുതെന്നും നിർദേശമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ, ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി
വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിം​ഗ് ഫാനുകൾ സ്ഥാപിച്ച് ​ഗുജറാത്തിലെ സർവകലാശാല