
അഹമ്മദാബാദ്: വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ പ്രത്യേക ഫാനുകൾ സ്ഥാപിച്ച് സൂറത്തിലെ വീർ നർമദ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി(വിഎൻഎസ്ജിയു). ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലായി 388 സ്പ്രിംഗ് ഫാനുകളാണ് സർവകലാശാല അധികൃതർ സ്ഥാപിച്ചത്.
പ്രത്യേകരീതിയിലാണ് സ്പ്രിംഗ് സീലിങ് ഫാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്തുകിലോയിലധികം ഭാരം തൂങ്ങിയാൽ ഫാനിന്റെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും ഫാൻ സ്പ്രിങ്ങിൽ താഴേക്ക് തൂങ്ങുകയും ചെയ്യും. ഇതോടെ ഫാനിൽ തൂങ്ങി ജീവനൊടുക്കാനുള്ള നീക്കം തടയാനാകുമെന്നും അധികൃതർ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സർവകലാശാല ക്യാമ്പസിലെ പെൺകുട്ടികളുടെ അഞ്ച് ഹോസ്റ്റലുകളിലും ആൺകുട്ടികളുടെ നാല് ഹോസ്റ്റലുകളിലുമാണ് പുതിയ ഫാനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹോസ്റ്റൽ മുറികൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുതിയ ഫാനുകൾ സ്ഥാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. ക്യാമ്പസിൽ ഇതുവരെ ആത്മഹത്യ ഉണ്ടായിട്ടില്ലെന്നും മുൻകരുതൽ നടപടിയായാണ് പുതിയ ഫാനുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും സർവകലാശാല വിശദീകരിച്ചു.
Surat University Installs 388 Special Spring-Equipped Fans in Hostels to Prevent Suicide
Veer Narmad South #Gujarat University in #Surat has installed 388 special spring-equipped fans across nine hostels as part of an initiative to prevent suicide. The fans are designed to tilt downwards when a weight of more than 10 kg is applied.
— Siraj Noorani (@sirajnoorani) October 24, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam