
ദില്ലി: അടുത്ത ഘട്ട വാക്സീനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് യോഗം. അതേസമയം രാജ്യത്തെ 19 സംസ്ഥാനങ്ങൾ 340 ദശലക്ഷം ഡോസ് കൊവിഷീൽഡ് ആവശ്യപ്പെട്ടതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ 18 ദശലക്ഷം ഡോസ് വാക്സീനും ആവശ്യപ്പെട്ടു. എന്നാൽ വാക്സീനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ഇതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ എയർ ഫോഴ്സ് ചീഫ് മാർഷൽ ആർകെന്തസ് ബധുരിയയുമായി ചർച്ച നടത്തി. കൊവിഡ് പ്രതിസന്ധിയിൽ വ്യോമസേന നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആർകെഎസ് ബധുരിയ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam