നയം വ്യക്തമാക്കി അമിത് ഷാ; നിർദേശം നൽകിയത് ജമ്മു കശ്മീരിൽ നടന്ന യോഗത്തിൽ; 'അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം, ഭീകരരെ ഉന്മൂലനം ചെയ്യണം'

Published : Feb 07, 2026, 06:14 PM IST
Amit Shah

Synopsis

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം വേഗത്തിൽ നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ  ഇപ്പോഴുള്ള എല്ലാ ഭീകരരെയും ഉന്മൂലനം ചെയ്യണമെന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചു. ഭീകരമുക്ത ജമ്മു കശ്മമീർ എന്ന ലക്ഷ്യം എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാകാര്യ യോഗങ്ങൾക്കായി അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്. ഇന്നലെ ജമ്മു കശ്മീരിലെ ലോക് ഭവനിൽ  സുരക്ഷാ സേനകളുടയെും സർക്കാരിന്റെയും സംയുക്ത യോഗത്തിലാണ് ഭീകരപ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ അമിത് ഷാ നിർദ്ദേശിച്ചത്. ഭീകരതയോട് സന്ധിയില്ല എന്നതാണ് സർക്കാർ നയം. നിലവിൽ നടക്കുന്ന ഭീകരവിരുദ്ധ നടപടികളിൽ  അമിത് ഷാ സുരക്ഷസേനയെ അഭിനന്ദിച്ചു. എന്നാൽ ഭീകരമുക്ത ജമ്മുകശ്മീർ എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് ഊന്നൽ നൽകണം. മഞ്ഞു കാലത്തിനിടെ  ഇന്ത്യൻ മേഖലയിലേക്ക് കടന്ന ഭീകരരെ ഉന്മൂലനം ചെയ്യാൻ കൂടുതൽ സംയുക്ത ഓപ്പറേഷനുകൾ നടത്തണം. ഇതിനായി വനമേഖലകളിൽ പരിശോധന നടത്തണം. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷയ്ക്കായി കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കും. ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്ന സംവിധാനങ്ങൾ പൂർണ്ണമായി തകർക്കണം. വിഘടനവാദ ആശയങ്ങൾ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടികളിലേക്ക് കടക്കാനും അമിത് ഷാ  നിർദ്ദേശിച്ചു. യുവാക്കൾ ഭീകരപ്രവർത്തനങ്ങളിലേക്ക് പോകുന്നത് തടയാൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ നടപ്പാക്കണമെന്ന് ജമ്മു കശ്മീർ സർക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് സേനയുടെ പിന്തുണയും നൽകണം. യോഗത്തിൽ ലഫ് ഗവർണർ മനോജ് മിശ്ര, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വടക്കൻ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ, സിആർപിഎഫ് , ജമ്മു കശ്മീർ പൊലീസ്, ഐബി അടക്കം വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സംഘം വലയിലായത് അതിസാഹസിക ഓപ്പറേഷനിൽ
ഇന്ത്യൻ കോടീശ്വരന്‍റെ താൽപര്യം അന്വേഷിച്ച് എപ്സ്റ്റീൻ, ഉയരമുള്ള സ്വീഡിഷ് സുന്ദരിയെന്ന് മറുപടി; സംഭാഷണ വിവരങ്ങളടക്കം പുറത്ത്