അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സംഘം വലയിലായത് അതിസാഹസിക ഓപ്പറേഷനിൽ

Published : Feb 07, 2026, 06:00 PM IST
mubai cost guard

Synopsis

മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

ദില്ലി: മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. അത്യാധുനിക സാങ്കേതികവിദ്യയും വ്യോമ‑നാവിക സേനയുടെ ഏകോപനവും ഉപയോഗിച്ച് നടത്തിയ അതിസാഹസികമായ ഓപ്പറേഷനിലാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് മാറ്റി ലാഭം കൊയ്യുന്നതാണ് രീതി. 

വ്യാഴാഴ്ചയാണ് സംശയകരമായ രീതിയിൽ കണ്ടെത്തിയ മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്നും ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത കപ്പലുകളെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് എത്തിക്കും. തുടർനടപടികൾക്കായി ഇവയെ കസ്റ്റംസിനും മറ്റ് നിയമപാലക ഏജൻസികൾക്കും കൈമാറും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ കോടീശ്വരന്‍റെ താൽപര്യം അന്വേഷിച്ച് എപ്സ്റ്റീൻ, ഉയരമുള്ള സ്വീഡിഷ് സുന്ദരിയെന്ന് മറുപടി; സംഭാഷണ വിവരങ്ങളടക്കം പുറത്ത്
'മതപരിവർത്തനത്തിന് സമ്മ‍ർദ്ദം, സ്വൈര്യജീവിതം തകർത്തു'; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്