പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമിത് ഷാ; രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തവും അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

Published : May 30, 2025, 01:01 PM IST
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമിത് ഷാ; രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തവും അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

Synopsis

രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയടക്കം മതസ്ഥാപനങ്ങൾക്ക് നേരെ പോലും പാകിസ്ഥാൻ ഷെൽ ആക്രമണം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ഇവിടുത്തെ സുരക്ഷ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു.

അതേസമയം, ഹാഫീസ് സെയിദ്, മസൂദ് അസർ അടക്കം ഭീകരരെ ഇന്ത്യയ്ക്ക് പാകിസ്ഥാൻ കൈമാറണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറ‌ഞ്ഞു. ഇന്ത്യയുമായി ഗൌരവകരമായി ചർച്ച നടത്താനാണ് പാകിസ്ഥാൻ ഉദ്ദേശിക്കുന്നെങ്കിൽ ഈ ഭീകരരെ ആദ്യം കൈമാറണം. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ ഭയന്ന പാകിസ്ഥാൻ ലോകത്തോട് മുഴുവൻ ഇത് അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അപേക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ശക്തമായ സാന്നിധ്യമായ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തിയ ശേഷം നാവികസേന അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഒരു വശത്ത് നമ്മുടെ നാവികസേന സമുദ്രം പോലെ ശാന്തമാണെങ്കിൽ, മറുവശത്ത് സമുദ്രം പോലെ ഒരു സുനാമി വരുത്താനുള്ള കഴിവും അതിനുണ്ടെന്ന് പാകിസ്ഥാൻ ഓർമ്മിക്കണമെന്ന മുന്നറിയിപ്പും പ്രതിരോധമന്ത്രി നൽകി. ഇപ്പോൾ നടത്തിയതിനെക്കാൾ ശക്തമായ തിരിച്ചടി ഇന്ത്യയ്ക്ക് നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി

അതിനിടെ, ഓപ്പറേഷൻ സിന്ദൂ‌‍‍‍ർ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. അമേരിക്കയ്ക്ക് മുന്നിൽ മിണ്ടാതിരിക്കുന്ന ബിജെപി എല്ലായിടത്തും സിന്ദൂരം വിൽക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും, ഒന്നാം ഭാ​ഗം മാത്രമാണ് കണ്ടെതെന്നും നരേന്ദ്രമോദി ഇന്ന് ബിഹാറില്‍ ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളിൽ പ്രസംഗിച്ചത്. ഓരോ പ്രസം​ഗത്തിലും നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി,പ്രതിപക്ഷ നേതാക്കളെയും മുൻ സർക്കാറുകളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി