Budget 2022 : Analysis : 'ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ്, പുതിയ ഇന്ത്യക്ക് അടിത്തറ പാകും'; പുകഴ്ത്തി അമിത് ഷാ

Published : Feb 01, 2022, 02:10 PM ISTUpdated : Feb 01, 2022, 02:31 PM IST
Budget 2022 : Analysis : 'ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ്, പുതിയ ഇന്ത്യക്ക് അടിത്തറ പാകും'; പുകഴ്ത്തി അമിത് ഷാ

Synopsis

ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അമിത് ഷാ.

ദില്ലി: കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബജറ്റിനെ കോൺഗ്രസും സിപിഎമ്മും രൂക്ഷമായി വിമർശിച്ചു. ധനമന്ത്രിയും പ്രധാനമന്ത്രിയും മധ്യവർഗത്തിന്റെ ദുരിതത്തിന് ഒരു ആശ്വാസവും നൽകിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശമ്പളക്കാർക്കും മധ്യ വർഗ്ഗത്തിനും പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബജറ്റിനെ നിശിതമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ

  • പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും
  • ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും
  • 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും
  • 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത
  • മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ
  • 5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു
  • 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
  • 68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും
  • ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
  • സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരും
  • ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും
  • ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
  • വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
  • സഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കും
  • കോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കും
  • കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു
  • പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കും
  • സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തും
  • സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു
  • പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം
  • അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കും
  • ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും
  • രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും
  • ചോളം കൃഷിക്കും പ്രോത്സാഹനം നൽകും
  • 2.37 ലക്ഷം കോടി രൂപയുടെ  വിളകൾ  സമാഹരിക്കും
  • അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി
  • കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
  • നഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും
  • ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും
  • ഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കും
  • പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും
  • ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും
  • സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
  • മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന
  • പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും
  • ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ