
ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് നിയമത്തിന് ഒരു അവസരം നൽകിനോക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി കുട്ടികളെ വഴിതെറ്റിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കോൺഗ്രസും, ദില്ലിയിൽ ഉടൻ തെരഞ്ഞെടുപ്പ് നേരിടാൻ പോകുന്ന ആം ആദ്മി പാർട്ടിയും, ബംഗാളിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ത്രിണമൂലം വിദ്യാർത്ഥികളെ കരുവാക്കി അക്രമത്തിന്‍റെയും അശാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ഒരാളുടെയും പൗരത്വം റദ്ദാക്കാനുള്ള ശക്തി ബില്ലിനില്ലെന്ന് പറഞ്ഞ അമിത് ഷാ, വിദ്യാർത്ഥികൾ ബില്ല് വിശദമായി പഠിക്കണമെന്നും ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിൽ ഉപദ്രവിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് പുതിയ നിയമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വീണ്ടും ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam