
ദില്ലി : ജാതി സെൻസസിനോട് എതിർപ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനയ്ക്കd ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി. ഉചിതമായ സമയത്ത് ബിജെപി ഇക്കാര്യം അറിയിക്കുമെന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും അമിത് ഷാ ഛത്തീസ്ഗഡിൽ അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളുമായി ജാതി സെൻസ് ഉണ്ടാക്കാവുന്ന പ്രത്യാഘാതം അമിത് ഷായും ജെപി നഡ്ഡയും ഇന്നലെ ചർച്ച ചെയ്തിരുന്നു. ജാതിസെൻസസ് നടന്ന കർണ്ണാടകയിലെ നേതാക്കളെയും കേന്ദ്രനേതൃത്വം കണ്ടു. രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ചലനം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam