റഫാല്‍ വിമാനത്തിലെ പൂജ; കോണ്‍ഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണെന്ന് അമിത് ഷാ

Published : Oct 09, 2019, 02:58 PM ISTUpdated : Oct 09, 2019, 03:01 PM IST
റഫാല്‍ വിമാനത്തിലെ പൂജ; കോണ്‍ഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണെന്ന് അമിത് ഷാ

Synopsis

റഫാൽ വിമാനത്തിൽ നടത്തിയ പൂജയെ വിമർശിക്കുന്ന കോൺഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണ്. പാരമ്പര്യ രീതിയെന്ന നിലയ്ക്കാണ് രാജ്‍നാഥ് സിംഗ് പൂജ നടത്തിയതെന്നും അമിത് ഷാ.  

ദില്ലി: ബിജെപിക്ക് വീണ്ടും അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. റഫാൽ വിമാനങ്ങൾ വാങ്ങിയ നടപടി രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ നിർണ്ണായക നീക്കമാണ്. കശ്മീർ പുന:സംഘടന പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

കശ്മീർ പുന:സംഘടനയെ കോണ്‍ഗ്രസ് എതിർത്തു. ആ നീക്കം ധാർമ്മികമായി ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്. റഫാൽ വിമാനത്തിൽ നടത്തിയ പൂജയെ വിമർശിക്കുന്ന കോൺഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണ്. പാരമ്പര്യ രീതിയെന്ന നിലയ്ക്കാണ് രാജ്‍നാഥ് സിംഗ് പൂജ നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.

Read Also: ആദ്യ റാഫേല്‍ വിമാനത്തില്‍ 'ഓം' എന്നെഴുതി പ്രതിരോധമന്ത്രിയുടെ പൂജ

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെ നമിച്ചു. ലോകം ആദരിക്കുന്ന നേതാവാണ് മോദി. അതിർത്തി കടന്നുള്ള ആക്രമണത്തിന് പാകിസ്ഥാനുള്ള ഇന്ത്യയുടെ ചുട്ട മറുപടിയായിരുന്നു ബാലാ കോട്ട് ആക്രമണം എന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

Read Also: ആദ്യ റഫാൽ വിമാനം ഇന്ത്യക്ക് കൈമാറി, ചരിത്ര ദിനമെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല