കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ അമിത് ഷാ സന്ദര്‍ശിക്കും

By Web TeamFirst Published Aug 11, 2019, 4:21 PM IST
Highlights

കർണാടകത്തിലെ മഴക്കെടുതിയിൽ 30 ഓളം പേര്‍ മരിച്ചു. മഴ കുറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും. ബെലഗാവി ജില്ലയിലെ പ്രദേശങ്ങളിലാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത്.

കർണാടകത്തിലെ മഴക്കെടുതിയിൽ 30 ഓളം പേര്‍ മരിച്ചു. മഴ കുറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ഗ്രാമീണർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ബെല്‍ഗാമില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ മഴയില്‍ കര്‍ണാടകയിലെ 17 ജില്ലകളാണ് വെള്ളപ്പൊക്കത്തിലായത്. വയനാടിനോടും കണ്ണൂരിനോടും അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. 

click me!