അമിത് ഷാ ഇന്ന് വാരാണസിയിൽ; തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള യോഗങ്ങളിൽ പങ്കെടുക്കും

Published : Nov 12, 2021, 08:46 AM ISTUpdated : Nov 12, 2021, 04:41 PM IST
അമിത് ഷാ ഇന്ന് വാരാണസിയിൽ;  തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള യോഗങ്ങളിൽ പങ്കെടുക്കും

Synopsis

യുപിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ബൂത്ത് പ്രസിഡൻ്റുമാരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയുടെ സുപ്രധാന യോഗമാണിതെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ 'പരിവ...

Read more at: https://www.mathrubhumi.com/news/india/with-up-polls-round-the-corner-amit-shah-to-hold-election-masterclass-for-bjp-leaders-in-varanasi-1.6165496

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (amit shah) ഇന്ന് വാരാണസിയിൽ (varanasi) എത്തും. തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള യോഗങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സന്ദർശനം. യുപിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ബൂത്ത് പ്രസിഡൻ്റുമാരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയുടെ സുപ്രധാന യോഗമാണിതെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ 'പരിവര്‍ത്തന്‍ യാത്ര' അടുത്ത മാസം മുതല്‍ ആരംഭിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 ന് അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഢിലേക്ക് അമിത് ഷാ റാലിക്കായി പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി