ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

Published : Aug 20, 2023, 12:02 AM ISTUpdated : Aug 20, 2023, 02:17 AM IST
ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

Synopsis

പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. അപകടത്തിൽ അമിത് ഷായും ദു:ഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ വേദനകൾക്കൊപ്പം നിൽക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

ദില്ലി: ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. ലഡാക്കിലെ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ പറഞ്ഞു. കുടുംബത്തിന്റെ വേദനകൾക്കൊപ്പം നിൽക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

ലഡാക്കിലെ അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും പ്രതികരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റയാൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തിയിരുന്നു. ദു:ഖകരമായ സംഭവമെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. 

കെടിഎം അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി രാഹുല്‍, യാത്ര രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ആഘോഷത്തിന്

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. അൽപ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. 10 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തിൽ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9പേർ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സൈനികർ പറയുന്നു.

നിക്ഷേപകരിൽ നിന്നും തട്ടിയത് 42 കോടി, ഇതുവരെ 125 കേസുകള്‍; കൊച്ചുറാണി പിടിയിൽ

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം