നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം ഉയരും; അമിത് ഷാ

By Web TeamFirst Published Dec 16, 2019, 3:17 PM IST
Highlights

ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി  നേടിയെടുത്തു- അമിത് ഷാ പറഞ്ഞു.

ജാര്‍ഖണ്ഡ്: അയോധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് രാമക്ഷേത്രം നിര്‍മിക്കാന്‍ യൊതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 

ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി  നേടിയെടുത്തു. നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ ഒരു ശ്രീരാമ ക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നിരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ കേന്ദ്ര സര്‍ക്കരിന്‍റെ നിലപാടുകളില്‍ നിന്ന് ഒരു ചുവട് പോലും പിന്നോട്ട് വയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് അമിത് ഷാ.

| Union Home Minister sets the ‘mandir deadline’.
‘Ram Temple will be constructed in the next 4 months’, says Amit Shah while addressing a public rally in Jharkhand.

More details by TIMES NOW’s Megha Prasad. | pic.twitter.com/L1VXTngAMk

— TIMES NOW (@TimesNow)
click me!