
ലക്നൗ: അയൽക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടർന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ശനിയാഴ്ചയാണ് സംഭവം. ഹുസൈൻഗഞ്ചിലെ അയൽപക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെൺകുട്ടി തീകൊളുത്തി മരിച്ചതെന്നും കുടുംബം പറയുന്നു.
പെൺകുട്ടി താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മനംനൊന്ത് വീട്ടിൽ കയറി സ്വയം തീകൊളുത്തുകയായിരുന്നു. മരിയ്ക്കുന്നതിന് മുമ്പ്, തന്നെ ഉപദ്രവിച്ച രണ്ട് പേരുടെ പേരുകൾ അവൾ അമ്മയോട് പറഞ്ഞതായും കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, സംഭവ സ്ഥലത്തേക്ക് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്. സംഘം തെളിവുകൾ ശേഖരിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കർ മിശ്ര പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പോസ്റ്റ്‌മോർട്ടം നടത്തരുതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam