ജോയിൻ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ താമസം. റോഡ് ഒന്നു മുറിച്ച് കടന്നാൽ ചായക്കടയായി. അവിടെ നിന്നാണ് ചായയും പുട്ടും കഴിക്കുന്നത്.
തിരുവനന്തപുരം: കൊടുംചൂടിൽ പ്രചാരണ കാര്യത്തിൽ മാത്രമല്ല, ഭക്ഷണ കാര്യത്തിലും ശ്രദ്ധാലുക്കളാണ് സ്ഥാനാർത്ഥികൾ. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, അല്ലാത്തപ്പോഴും ലഘുഭക്ഷണമാണ് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടേത്. ഒരു കഷ്ണം പുട്ടാണ് ഉച്ച വരെയുള്ള ഇൻപുട്ട്.
ജോയിൻ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ താമസം. റോഡ് ഒന്നു മുറിച്ച് കടന്നാൽ ചായക്കടയായി. അവിടെ നിന്നാണ് ചായയും പുട്ടും കഴിക്കുന്നത്. ഭക്ഷണമെന്ന് പറയുമ്പോൾ വാരിവലിച്ച് കഴിക്കലല്ല. ആവശ്യത്തിന് കഴിക്കലാണ്. ഉച്ചവരെയുള്ള ഇന്ധനം അതുകൊണ്ടായി. -പന്ന്യൻ രവീന്ദ്രൻ പറയുന്നു. പൊതിഞ്ഞു വാങ്ങിയ രണ്ടു കഷ്ണം പുട്ടും, മുറിയിൽ കരുതിവെച്ച റോബസ്റ്റയും പ്രഭാതഭക്ഷണം ആയി. ഏതാണ്ട് എല്ലാ ദിവസവും പന്ന്യൻ്റെ ഭക്ഷണരീതി ഇങ്ങനെ തന്നെയാണ്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശിതരൂര്‍ നാലാം തവണയും ജനവിധി തേടുമ്പോൾ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നത് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറാണ്.
കണ്ണൂരില്‍ വീട്ടുമുറ്റത്തും കടുവ, സിസിടിവി വീഡിയോ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ
https://www.youtube.com/watch?v=ZALUeaCH7Hs
