നോക്കെണ്ടടാ ഉണ്ണി ഇത് എയര്‍പോര്‍ട്ടല്ല റെയില്‍വേ സ്റ്റേഷൻ!

By Web TeamFirst Published Jun 14, 2019, 12:33 PM IST
Highlights

ലോക നിലാവരത്തിലുള്ള മാന്‍ഡുവദി സ്റ്റേഷനില്‍ എത്തുന്ന ആരും ആദ്യമൊന്ന് അമ്പരക്കും

ലഖ്നൗ: എയര്‍പോര്‍ട്ട് പോലിരിക്കുന്ന റെയില്‍വേ സ്റ്റേഷന്‍, അതാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ മാന്‍ഡുവദി റെയില്‍വേ സ്റ്റേഷന്‍. ലോക നിലാവരത്തിലുള്ള മാന്‍ഡുവദി സ്റ്റേഷനില്‍ എത്തുന്ന ആരും ആദ്യമൊന്ന് അമ്പരക്കും. കാരണം എയര്‍പോര്‍ട്ടിനെ വെല്ലുന്ന നിലാവരത്തിലാണ് ഈ റെയില്‍വേ സ്റ്റേഷന്‍. ശീതീകരിച്ച വിശ്രമമുറികളും സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ ബെഞ്ചുകളും എല്‍ഇഡി ലൈറ്റുകളും ജലധാരയന്ത്രങ്ങളും എല്ലാം നിങ്ങള്‍ക്ക് തരുന്നത് മറ്റേതൊരു റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കാത്ത വിസ്മയകരമായ അനുഭവങ്ങളായിരിക്കും.

എസി, നോണ്‍ എസി വിശ്രമമുറികളും ഡോര്‍മെറ്ററികളും എല്‍ഇഡി ലൈറ്റ് കൊണ്ട് തിളങ്ങുന്ന വൃത്തിയുള്ള പ്ലാറ്റ്ഫോമുകളും റെയില്‍വേ സ്റ്റേഷന് സ്വന്തമാണ്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് എട്ട് ട്രെയിനുകള്‍ യാത്ര ആരംഭിക്കുകയും ചെയ്യുന്നുണ്ട്. ലോകോത്തര നിലാവരമുള്ള മാന്‍ഡുവദി റെയില്‍വേ സ്റ്റേഷൻ ബനാറസ് സ്റ്റേഷന്‍ എന്നാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ യോഗി ആദിത്യനാഥിന് കത്ത് അയച്ചിട്ടുണ്ട്.

click me!