ഷോപ്പിയാനില്‍ സൈനിക വാഹനത്തില്‍ സ്ഫോടനം; 3 സൈനികര്‍ക്ക് പരിക്ക്, അന്വേഷണം

Published : Jun 02, 2022, 09:29 AM ISTUpdated : Jun 02, 2022, 09:54 AM IST
ഷോപ്പിയാനില്‍ സൈനിക വാഹനത്തില്‍ സ്ഫോടനം; 3 സൈനികര്‍ക്ക് പരിക്ക്, അന്വേഷണം

Synopsis

സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ (Jammu & Kashmir) ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം . മൂന്ന് സൈനികർക്ക് പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. വാടകയ്ക്കെടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം ഉണ്ടായത്.

കശ്മീരില്‍ ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ

കശ്മീർ താഴ്‌വരയിൽ ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ നടന്നതായി പൊലീസ് പറഞ്ഞു. അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികൾ ഭീകരരുടെ നിർദേശങ്ങൾ അനുസരിക്കാതെ ആയപ്പോൾ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  ജമ്മു കശ്മീർ  ഡിജിപി ദിൽബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്കൂൾ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്.

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്