ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചു; ബിജെപി വനിതാ നേതാവിനെതിരെ കേസ്

Published : Jun 02, 2022, 08:28 AM ISTUpdated : Jun 05, 2022, 04:37 PM IST
ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചു; ബിജെപി വനിതാ നേതാവിനെതിരെ കേസ്

Synopsis

മെയ് 28 ന് ഗ്യാൻവാപ്പി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരൻ  വ്യക്തമാക്കി.

പുണെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് (Prophet Muhammed) നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്  ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ (Nupur Sharma) എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തത്.  

മെയ് 28 ന് ഗ്യാൻവാപി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരൻ  വ്യക്തമാക്കി. അതേസമയം, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിമുഖത കാട്ടിയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ മുസ്ലീം സംഘടനകൾ സമ്മർദ്ദം ചെലുത്തിയതോടെയാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരൻ പറഞ്ഞു.

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും, ഗുജറാത്ത് ബിജെപിയിൽ അമർഷം

നൂപുർ ശർമയെ  അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ്  മുംബൈ പോലീസും രജിസ്റ്റർ ചെയ്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി