'ലോകത്തെ ഏറ്റവും മികച്ച എൻജിനീയർ'; ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ ഉദ്യോ​ഗസ്ഥന് സസ്പെഷൻ

Published : Jun 02, 2022, 08:59 AM ISTUpdated : Jun 02, 2022, 09:01 AM IST
'ലോകത്തെ ഏറ്റവും മികച്ച എൻജിനീയർ'; ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ ഉദ്യോ​ഗസ്ഥന് സസ്പെഷൻ

Synopsis

ബിൻ ലാദന്റെ ചിത്രത്തിന് താഴെ 'ബഹുമാനപ്പെട്ട ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ' എന്ന് അടിക്കുറിപ്പും ഇയാൾ എഴുതിയിരുന്നു. 

ഫറൂഖാബാദ് (യുപി): അൽ ഖ്വയ്ദ ഭീകരൻ ഒസമാ ബിൻ ലാദന്റെ ചിത്രം  ഓഫിസിൽ തൂക്കിയ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ എന്ന അടിക്കുറിപ്പോടെയാണ് ലാദന്റെ ചിത്രം ഓഫിസിൽ പതിപ്പിച്ചത്. സർക്കാർ വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ (ഡിവിവിഎൻഎൽ) സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്പെൻഡ് ചെയ്തത്. ബിൻ ലാദന്റെ ചിത്രത്തിന് താഴെ 'ബഹുമാനപ്പെട്ട ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ' എന്ന് അടിക്കുറിപ്പും ഇയാൾ എഴുതിയിരുന്നു. 

പ്രളയത്തില്‍ എംഎല്‍എ രക്ഷപെടുത്തിയ കൈക്കുഞ്ഞ്, മിത്ര അറിവിന്റെ ലോകത്തേക്ക്, കൈ പിടിച്ച് മന്ത്രി വീണാ ജോർജ്ജ്

ബിൻ ലാദന്റെ ചിത്രവും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ എസ്ഡിഒയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ബിൻ ലാദന്റെ ചിത്രവും ഓഫീസിൽ നിന്ന് നീക്കം ചെയ്തതായി അവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് നിർദേശം നൽകി. ആർക്കും ആരെയും ആരാധിക്കാമെന്ന് സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയറായിരുന്നു ഒസാമ. ചിത്രം നീക്കം ചെയ്‌തു.  പക്ഷേ അതിന്റെ നിരവധി പകർപ്പുകൾ എന്റെ പക്കലുണ്ട്- അദ്ദേഹം പറഞ്ഞു.

ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചു ബിജെപി വനിതാ നേതാവിനെതിരെ കേസ്

പുണെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്  ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തത്.  പരാതി പ്രകാരം മെയ് 28 ന് ജ്ഞാനവാപി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിമുഖത കാട്ടിയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ മുസ്ലീം സംഘടനകൾ സമ്മർദ്ദം ചെലുത്തിയതോടെയാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരൻ പറഞ്ഞു. നൂപുർ ശർമയെ  അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ്  മുംബൈ പോലീസും രജിസ്റ്റർ ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി