കവർച്ചാ സംഘത്തെ പിന്തുടർന്ന് പൊലീസ്; അമിതവേ​ഗതയിലെത്തിയ കാർ ഇന്ത്യൻ കുടുംബത്തെ ഇടിച്ചു, മൂന്ന് മരണം

Published : May 03, 2024, 05:07 PM ISTUpdated : May 03, 2024, 05:15 PM IST
കവർച്ചാ സംഘത്തെ പിന്തുടർന്ന് പൊലീസ്; അമിതവേ​ഗതയിലെത്തിയ കാർ ഇന്ത്യൻ കുടുംബത്തെ ഇടിച്ചു, മൂന്ന് മരണം

Synopsis

ഇന്ത്യയിൽ നിന്ന് കാനഡ സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. കൊല്ലപ്പെട്ടവരിൽ 60 ഉം 55 ഉം വയസ്സുള്ള ദമ്പതികളും കൂടാതെ ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചത്. 

ദില്ലി: കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും വാഹനാപകടത്തിൽ മരിച്ചു. എതിർവശത്ത് കൂടെ വന്നിരുന്ന വാൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എതിർദിശയിൽ വന്ന വാഹനത്തിലെ ഒരാളും മരിച്ചതായി പൊലീസ് അറിയിച്ചു. 

ഇന്ത്യയിൽ നിന്ന് കാനഡ സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. കൊല്ലപ്പെട്ടവരിൽ 60 ഉം 55 ഉം വയസ്സുള്ള ദമ്പതികളും കൂടാതെ ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചത്. അതേ വാഹനത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

ഒൻ്റാറിയോ പൊലീസ് പിന്തുടർന്ന മദ്യവിൽപ്പന ശാലയിൽ കവർച്ച നടത്തിയ പ്രതികളുടെ വാഹനമാണ് ഇടിച്ചത്. ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ബോമാൻവില്ലിലെ ഒരു മദ്യവിൽപ്പനശാലയിൽ നടന്ന കവർച്ചയോടെയാണ് കാർ പിന്തുടരാൻ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസ് വാഹനം പിന്തുടരുന്നത് കണ്ട സംഘം അമിത വേ​ഗതയിൽ സഞ്ചരിച്ചതോടെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിൽ വന്നിടിക്കുകയായിരുന്നു. കാർഗോ വാനിലുണ്ടായിരുന്ന ഒരാളുംം മരിച്ചു. 38 കാരനായ മറ്റൊരു യാത്രക്കാരനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. ഏഴ് പേരടങ്ങുന്ന ഒരു സംഘം സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്