ഉറങ്ങിക്കിടക്കവെ അജ്ഞാത മൃ​ഗം കടിച്ചത് 17 പേരെ, ആറുപേർ മരണത്തിന് കീഴടങ്ങി; ദുരൂഹത, അന്വേഷണവുമായി സർക്കാർ

Published : Jun 04, 2025, 10:10 AM IST
ഉറങ്ങിക്കിടക്കവെ അജ്ഞാത മൃ​ഗം കടിച്ചത് 17 പേരെ, ആറുപേർ മരണത്തിന് കീഴടങ്ങി; ദുരൂഹത, അന്വേഷണവുമായി സർക്കാർ

Synopsis

മൂന്ന് മണിക്കൂറിനുള്ളിൽ അജ്ഞാത മൃഗം 17 പേരെ കടിച്ചു. റാബിസ് വൈറസ് ബാധിച്ചതായി സംശയിക്കുന്നു. മൃഗത്തെ കണ്ടെത്താൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനെ കണ്ടെത്തിയിട്ടില്ലെന്ന് ബർവാനിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ആശിഷ് ബൻസോദ് പറഞ്ഞു.

ഇൻഡോർ: മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ അജ്ഞാത മൃഗത്തിന്റെ കടിയേറ്റ് കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണവുമായി സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു.  ആളുകളെ കടിച്ച മൃഗത്തിന് റാബിസ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. മെയ് 5 ന് പുലർച്ചെ ബർവാനി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ അജ്ഞാത മൃഗം 17 പേരെ കടിച്ചിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് അവർക്ക് ആന്റി റാബിസ് കുത്തിവയ്പ്പ് നൽകിയെങ്കിലും മെയ് 23 നും ജൂൺ 2 നും ഇടയിൽ ഇതിൽ ആറ് പേർ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് മണിക്കൂറിനുള്ളിൽ അജ്ഞാത മൃഗം 17 പേരെ കടിച്ചു. റാബിസ് വൈറസ് ബാധിച്ചതായി സംശയിക്കുന്നു. മൃഗത്തെ കണ്ടെത്താൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനെ കണ്ടെത്തിയിട്ടില്ലെന്ന് ബർവാനിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ആശിഷ് ബൻസോദ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന ആളുകളെയാണ് മൃ​ഗം കടിച്ചത്. ചൂട് കാരണം ഈ ആളുകൾ വീടുകൾക്ക് പുറത്ത് തുറസ്സായ സ്ഥലത്ത് ഉറങ്ങുകയായിരുന്നു. കടിച്ച മൃഗം നായയെപ്പോലെയുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ നിലവിൽ ഈ ജീവിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്. ഖണ്ട്വയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ചയാളുടെ ആന്തരികാവയവങ്ങൾ ദില്ലിയിലെ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് എന്ന് ബർവാനി ജില്ലാ മജിസ്ട്രേറ്റ് ഘുഞ്ച സനോബർ പറഞ്ഞു. ആറ് പേർ റാബിസ് മൂലമാണോ മരിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി മോഹൻ യാദവിന് ഒരു കത്തെഴുതിയിട്ടുണ്ട്. മൃഗത്തിന്റെ ആക്രമണത്തിന് ഇരയായ അഞ്ച് പേരെ എംവൈഎച്ചിലേക്ക് അയച്ചെങ്കിലും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടറുടെ ഉപദേശം അവഗണിച്ച് അവർ ആശുപത്രി വിട്ടുവെന്ന് ഇൻഡോർ ഗവൺമെന്റ് മഹാരാജ യശ്വന്ത്റാവു ചികിത്സാലയ (എംവൈഎച്ച്) സൂപ്രണ്ട് ഡോ. അശോക് യാദവ് പറഞ്ഞു. റെയ്‌ലി ബായ് (60), മൻഷാരം ഛഗൻ (50), സുർസിംഗ് മാൽസിംഗ് (50), സാദി ബായ് (60), ചെയിൻസിംഗ് ഉംറാവു (50), സുനിൽ ജെതാരിയ (40) എന്നിവരാണ് മൃഗത്തിന്റെ കടിയേറ്റതിനെ തുടർന്ന് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്