മോദിക്ക് പിറന്നാള്‍ ആശംസ നേരാന്‍ 2000 കിലോമീറ്റര്‍ നടന്ന് ഒരു യുവാവ്

Published : Aug 09, 2022, 02:15 PM ISTUpdated : Aug 09, 2022, 02:32 PM IST
മോദിക്ക് പിറന്നാള്‍ ആശംസ നേരാന്‍ 2000 കിലോമീറ്റര്‍ നടന്ന് ഒരു യുവാവ്

Synopsis

ബദ്‌വേലിലെ ഒരു പ്രാദേശിക റസ്റ്റോറന്റിൽ മാനേജരായും ജോലി ചെയ്യുന്ന വ്യക്തിയാണ് പത്തിപതി നരസിംഹ. 

ഹിംഗൻ ഘട്ട്: നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേരാന്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നും ദില്ലിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ബദ്‌വേൽ സ്വദേശി പത്തിപതി നരസിംഹയാണ് 2000 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടന്ന് ദില്ലിയിലേക്ക് യാത്ര ആരംഭിച്ചത്. ജൂലൈ 17നാണ് നരസിംഹ യാത്ര ആരംഭിച്ചത്. അടുത്ത മാസം 17ന് ദില്ലിയില്‍ മോദിയുടെ പിറന്നാളിന് എത്തുക എന്നതാണ് ഇയാളുടെ ലക്ഷ്യം.

ബദ്‌വേലിലെ ഒരു പ്രാദേശിക റസ്റ്റോറന്റിൽ മാനേജരായും ജോലി ചെയ്യുന്ന വ്യക്തിയാണ് പത്തിപതി നരസിംഹ. ഒരു ദിവസം 35-45 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട് നരഹരി. നരഹരിയുടെ യാത്രയെക്കുറിച്ച് അറിഞ്ഞ ബിജെപി, ആർഎസ്എസ് നേതാക്കൾ വഴിയില്‍ ഇയാള്‍ക്ക് ഭക്ഷണവും താമസവും മറ്റും ഒരുക്കുന്നുണ്ട്. 

ഇത് ലഭിക്കാത്ത ഇടങ്ങളില്‍ നരസിംഹ ഏതെങ്കിലും ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുകയോ, ഒരു ക്ഷേത്രത്തിലോ പെട്രോൾ സ്റ്റേഷനിലോ ഉറങ്ങുകയും ചെയ്യും. ഇപ്പോൾ നരസിംഹ മഹാരാഷ്ട്രയിലെ ഹിംഗൻ ഘട്ട്  കടന്ന് സഞ്ചരിക്കുകയാണ്.

പ്രധാനമന്ത്രി മോദിയുടെ പദ്ധതികളിലും ഭരണത്തിലും ആകൃഷ്ടനായാണ് ഇത്തരം ഒരു യാത്രയ്ക്ക് തയ്യാറായത് എന്നാണ് ഇയാള്‍ പറയുന്നത്. രാഷ്ട്രത്തിന്റെ പ്രിയ നേതാവിന് ആശംസകൾ നേരുവാന്‍ ഈ യാത്ര ഏറ്റെടുത്തതിൽ തനിക്ക് അതിയായ സന്തോഷം തോന്നുന്നുവെന്നും നരസിംഹ പ്രതികരിച്ചു.

രാജ്യം ആസാദിയുടെ അമൃത മഹോത്സവം ആഘോഷിക്കുന്ന സമയത്ത് രാജ്യത്തിന് വേണ്ടി വികസ ദൌത്യത്തില്‍ ഏര്‍പ്പെട്ട പ്രധാനമന്ത്രി മോദിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണമെന്ന് തോന്നി. രാമക്ഷേത്ര നിര്‍മ്മാണം പാരമര്‍ശിച്ച നരസിംഹ, രാജ്യത്തെ രാമരാജ്യം എന്ന് പറയാറുണ്ടെങ്കിലും. ഇവിടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് മോദിയാണെന്ന് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒന്നാം വയസിൽ നഷ്ടമായ അമ്മയെ ഓര്‍ത്ത് വിതുമ്പി വെങ്കയ്യ നായിഡു, പാര്‍ലമെന്റിൽ യാത്രയയപ്പ്

അഞ്ച് ദിവസത്തിൽ അരലക്ഷം ത്രിവർണ പതാകകൾ ഒരുങ്ങി, വയനാട്ടിലെ 'ഹര്‍ ഘര്‍ തിരംഗ'
 

PREV
Read more Articles on
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല