ഒന്നാം വയസില്‍ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ട കാര്യം ഡെറിക് ഒബ്രിയാന്‍ എംപി സഭയില്‍ അനുസ്മരിക്കുന്നതിനിടെ ഉപരാഷ്ട്രപതി വിതുമ്പി. 

ദില്ലി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസത്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ വെങ്കയ്യനായിഡുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രമന്ത്രി, ജനപ്രതിനിധി ബിജെപി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രശംസനീയമായ പ്രകടനമാണ് വെങ്കയ്യനായിഡു കാഴ്ചവച്ചതെന്നും, യുവതലമുറയിലെ എംപിമാര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും മോദി പറഞ്ഞു. 

സ്വന്തം രാഷ്ട്രീയം ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ പ്രകടിപ്പിക്കാത്ത വ്യക്തിത്വമാണ് വെങ്കയ്യനായിഡുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറഞ്ഞു. ഒന്നാം വയസില്‍ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ട കാര്യം ഡെറിക് ഒബ്രിയാന്‍ എംപി സഭയില്‍ അനുസ്മരിക്കുന്നതിനിടെ ഉപരാഷ്ട്രപതി വിതുമ്പി. 

മാപ്പു പറയാതെ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ, പ്രതിഷേധം തുടരാൻ പ്രതിപക്ഷം

 വെങ്കയ്യ നായിഡു വിശ്രമജീവിതത്തിലേക്ക്

അന്‍പത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോൾ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും വെങ്കയ്യ നായിഡുവിന് അവസരം ലഭിച്ചില്ല. വെങ്കയ്യനായിഡുവിന്‍റെ നിലപാടുകള്‍ ഇനി അങ്ങോട്ട് എങ്ങനെയായിരിക്കുമെന്ന ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന തെക്കെ ഇന്ത്യയിലെ ബിജെപിയുടെ വലിയ മുഖങ്ങളില്‍ ഒന്നായിരുന്നു വെങ്കയ്യ. വാജ്പേയുടെ ഭരണകാലത്ത് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത് വെങ്കയ്യനായിഡു ആയിരുന്നു. അദ്വാനിയോട് അടുപ്പം പുലർത്തിയിരുന്ന സുഷമസ്വരാജ്, വെങ്കയ്യനായിഡു, അരുണ്‍ജെയറ്റ്ലി, അനന്ത്കുമാർ എന്നിവർ ഡി 4 എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതോടെ വെങ്കയ്യ നായിഡുവിന്‍റെ പാര്‍ട്ടിയിലെ സ്വാധിനം നഷ്ടമായി. 

എന്നാല്‍ പിന്നീട് മോദിയുമായി ഒത്തുതീർപ്പിലെത്തുന്നതും മോദിയുടെ നയങ്ങളുടെ പ്രചാരകനായി വെങ്കയ്യനായിഡു മാറുന്നതുമാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ബിജെപി നേതാവ് കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രപതി സ്ഥാനം പോലുള്ള സുപ്രധാന പദവിയിലേക്ക് വെങ്കയ്യ നായിഡു പരിഗണിക്കാതിക്കപ്പെട്ടതിന് പിന്നിൽ അതും ഒരു കാരണമായിരിക്കാമെന്ന ചിന്ത ചില ബിജെപി നേതാക്കള്‍ക്കെങ്കിലുമുണ്ട്. 

സ്‌കൂൾ വിദ്യാർത്ഥികളിൽ ജിജ്ഞാസയുടെയും നൂതനാശയങ്ങളുടെയും മനോഭാവം വളർത്തണം: ഉപരാഷ്‌ട്രപതി