രാജ്യം വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പിടിയില്‍; ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമെന്നും തുഷാര്‍ ഗാന്ധി

Published : Aug 09, 2022, 01:04 PM ISTUpdated : Aug 09, 2022, 01:07 PM IST
രാജ്യം വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പിടിയില്‍; ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമെന്നും തുഷാര്‍ ഗാന്ധി

Synopsis

സബർമതി ആശ്രമത്തെ ഏറ്റെടുക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം ഇതിന്‍റെ ഭാഗമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടത്തിയ സമാധാന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.  

മുംബൈ: ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സബർമതി ആശ്രമത്തെ ഏറ്റെടുക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം ഇതിന്‍റെ ഭാഗമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടത്തിയ സമാധാന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

പ്രവ‍ർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് ക്വിറ്റ് ഇന്ത്യസമര പ്രഖ്യാപന വേദിയിൽ ഗാന്ധി പറഞ്ഞ വാക്കുകൾ. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് 80ആം വാർഷികത്തിൽ ഓർമകൾ പുതുക്കി കുറേപേർ ഒത്ത് കൂടി. മുംബൈ തീരത്തെ ബാലഗംഗാധര തിലകിന്‍റെ പ്രതിമയ്ക്ക് മുന്നിൽ നിന്നായിരുന്നു ആഗസ്റ്റ് ക്രാന്തി മൈതാനത്തെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിലേക്ക് കാൽനട ജാഥ. വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പിടിയിലാണ് രാജ്യമെന്ന് ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പറഞ്ഞു. സബർമതി ആശ്രമത്തിൽ നടത്താൻ പോവുന്ന വമ്പൻ വികസന പദ്ധതി ഗാന്ധിയൻ സ്ഥാപനങ്ങളെ തട്ടിയെടുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേധാ പട്കർ, മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് തുടങ്ങി നിരവധി പേരാണ് സമാധാനയാത്രയ്ക്കെത്തിയത്. 

Read Also: നിതീഷിന് ആർജെഡി-കോൺഗ്രസ് പിന്തുണ, ഗവർണറെ കാണും 

ബിഹാറിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിട്ട് പുറത്തേക്ക് തന്നെയെന്ന് ഉറപ്പായി. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാർട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നൽകി. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്ന അഭ്യൂഹം ഏകദേശം ഉറപ്പായി. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷം ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും. ( വിശദമായി വായിക്കാം...)

Read Also: ബംഗാൾ ഉൾകടലിൽ ന്യൂനമർദം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ