Cannabis destroyed : 850 കോടി വില വരുന്ന കഞ്ചാവ് തീയിട്ട് നശിപ്പിച്ച് ആന്ധ്ര പൊലീസ്, വീഡിയോ

Published : Feb 12, 2022, 09:54 PM ISTUpdated : Feb 12, 2022, 09:55 PM IST
Cannabis destroyed : 850 കോടി വില വരുന്ന കഞ്ചാവ് തീയിട്ട് നശിപ്പിച്ച് ആന്ധ്ര പൊലീസ്, വീഡിയോ

Synopsis

ഓപ്പറേഷന്‍ പരിവര്‍ത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പൊലീസ് കഞ്ചാബ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് പൊലീസ് തീയിട്ട് നശിപ്പിച്ചത്.  

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ (Andhrapradesh) വിശാഖപട്ടണത്ത് പൊലീസ് പിടിച്ചെടുത്ത 850 കോടി രൂപ വിലമതിക്കുന്ന രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ്  (Cannabis) തീയിട്ട് നശിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. രണ്ടര വര്‍ഷമായി പൊലീസ് പിടികൂടിയതാണ് ഇത്രയും കിലോ കഞ്ചാവ്. ഓപ്പറേഷന്‍ പരിവര്‍ത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പൊലീസ് കഞ്ചാബ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് പൊലീസ് തീയിട്ട് നശിപ്പിച്ചത്. അനകപ്പള്ളിക്ക് സമീപത്തെ കുഡുരു ഗ്രാമത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തുവച്ചായിരുന്നു സംഭവം. തീയിടുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

കൂട്ടിയിട്ട കഞ്ചാവിന് മുകളില്‍ വിറകുനിരത്തിയാണ് തീയിടുന്നത്. ആന്ധ്രപ്രദേശിലെ ചില പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. വ്യാപക റെയ്ഡിലൂടെ കിലോക്കണക്കിന് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. അതിനു പുറമെ ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പൊലീസ് നശിപ്പിച്ചു. ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി 1363 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1500ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2021 നവംബറിലാണ് ആന്ധ്രപൊലീസ് ഓപ്പറേഷന്‍ പരിവര്‍ത്തന്‍ ആരംഭിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഞ്ചാം ക്ലാസ് വരെ പൂർണമായും ഓൺലൈൻ ആക്കി, ബാക്കി ഹൈബ്രിഡ് മോഡിൽ മാത്രം; രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിന്‍റെ ഗുണനിലവാരം
ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം; അന്വേഷണം ആരംഭിച്ച് സർക്കാർ, വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ സ്കൂൾ അധികൃതർ