ഇന്ത്യ-ചൈന സംഘർഷം രാഷ്ട്രീയവൽക്കരിക്കരുതെന്ന് അനിൽ ആന്റണി

Published : Dec 13, 2022, 02:49 PM IST
ഇന്ത്യ-ചൈന സംഘർഷം രാഷ്ട്രീയവൽക്കരിക്കരുതെന്ന് അനിൽ ആന്റണി

Synopsis

ചൈനീസ് പ്രസിഡണ്ടും മോദിയും തമ്മിൽ ജി20യിൽ ചർച്ച നടത്തിയ ശേഷമാണ് സംഘർഷം ഉണ്ടായത്. 2019ലും ഇതുതന്നെയാണ് സംഭവിച്ചതെന്നും അനിൽ കെ ആൻറണി പറഞ്ഞു.

ദില്ലി : ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രാഷ്ട്രീയവൽക്കരിക്കരുതെന്ന് എകെ ആൻറണിയുടെ മകനും കോൺഗ്രസ് നേതാവുമായ അനിൽ കെ ആൻറണി. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സൈന്യത്തിന് പരമാവധി പിന്തുണ നൽകണം. ഇക്കാര്യത്തിൽ ആവേശപ്രകടനം നടത്തുകയോ രാഷ്ട്രീയവൽക്കരിക്കുയോ ചെയ്യരുത്. ചൈനീസ് പ്രസിഡണ്ടും മോദിയും തമ്മിൽ ജി20യിൽ ചർച്ച നടത്തിയ ശേഷമാണ് സംഘർഷം ഉണ്ടായത്. 2019ലും ഇതുതന്നെയാണ് സംഭവിച്ചതെന്നും അനിൽ കെ ആൻറണി പറഞ്ഞു.

ഇന്ത്യ ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത തുടരുകയാണ്. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അതേസമയം തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഘർഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നാണ് സൂചന. 

അതേസമയം തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  രാജ്യസഭയിൽ അറിയിച്ചു. ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈനീസ് സൈന്യം ശ്രമം നടത്തിയെന്ന് പ്രതിരോധ മന്ത്രി സഭയിൽ പറഞ്ഞു. ഇന്ത്യൻ സൈനീകർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നൽകി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Read More : അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടായെന്ന് റിപ്പോർട്ട്

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ