
ഇൻഡോർ: ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചത് തടഞ്ഞതിന്റെ പേരിൽ ട്രാഫിക് പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ വെച്ച് 4 കിലോമീറ്റർ ദൂരം വണ്ടിയോടിച്ചു. ഇൻഡോറിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് കണ്ടാണ് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ആയ ശിവ്സിംഗ് ചൗഹാൻ വണ്ടി നിർത്താൻ കൈ കാണിച്ചത്. പിഴ അടക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടത് ഡ്രൈവർ വിസമ്മതിക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
മാത്രമല്ല, ഇയാൾ വാഹനം അതിവേഗം മുന്നോട്ടെടുത്തു. പൊലീസ് ഓഫീസറെ ബോണറ്റിൽ വെച്ച് നാല് കിലോമീറ്റർ ദൂരം ഇയാൾ വണ്ടിയോടിച്ചു. പൊലീസ് ഓഫീസറെ താഴെ വീഴ്ത്താൻ ഇയാൾ ശ്രമിച്ചെങ്കിലും ശിവ്സിംഗ് ചൗഹാൻ ബോണറ്റിൽ മുറുകെ പിടിച്ചു കിടന്നു. ഒടുവിൽ അമിത വേഗതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം പൊലീസ് പിടികൂടി. ഒരു റിവോൾവറും പിസ്റ്റളും വാഹനത്തിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി.
റോഡിലെ വെള്ളം തെറിപ്പിക്കാന്‍ വാഹനങ്ങളോട് ഇങ്ങോട്ട് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ
ഗ്വാളിയോർ സ്വദേശിയായ കേശവ് ഉപാധ്യായ എന്നയാളാണ് സംഭവത്തിലെ പ്രതി എന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരക്കേറിയ നിരത്തിലൂടെ കാറിന്റെ ബോണറ്റിലെ പൊലീസ് ഉദ്യോഗസ്ഥനുമായി ഇയാൾ വേഗത്തിൽ വാഹനമോടിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. വാഹനം നിർത്താൻ ശ്രമിച്ച് ഒരാൾ കൂടെ ഓടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam