മുല്ലപ്പെരിയാർ: പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

Published : Dec 13, 2022, 02:36 PM IST
മുല്ലപ്പെരിയാർ: പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

Synopsis

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധന ഹർജി


ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.  2014-ലെ ഭരണഘടന ബെഞ്ചിൻ്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന് സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു.  ഹർജി ചീഫ് ജസ്റ്റിസിന് മുൻപാകെ അഭിഭാഷകൻ മാത്യു നെടുംമ്പാറ പരാമർശിച്ചു. ഹർജി പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം  അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്