ബിജെപി തന്ത്രം ഫലം കണ്ടു; കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെയുടെ നിരാഹാര സമരമില്ല

By Web TeamFirst Published Jan 29, 2021, 8:17 PM IST
Highlights

സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു. ബിജെപി നേതാക്കൾ വന്ന് കണ്ടതിന് ശേഷമാണ് തീരുമാനം.

മുംബൈ: കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം പിൻവലിച്ചു.  സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു. ബിജെപി നേതാക്കൾ വന്ന് കണ്ടതിന് ശേഷമാണ് തീരുമാനം

ദില്ലിയിൽ അനുമതി കിട്ടാത്തതിനാൽ മുംബൈ അഹമ്മദ് നഗറിൽ തന്നെ നിരാഹാരം ആരംഭിക്കാനായിരുന്നു അണ്ണാ ഹസാരെയുടെ തീരുമാനം.   നിരാഹാര സമരത്തിൽ നിന്ന് അണ്ണാ ഹസാരെ പിൻമാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ  അനുനയ നീക്കവുമായി അദ്ദേഹത്തെ കണ്ടിരുന്നു.  കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ദേവേന്ദ്ര ഫഡ് നാവിസും അണ്ണാ ഹസാരെയെ കണ്ട് ചർച്ച നടത്തുകയായിരുന്നു. 

അതേസമയം, കർഷക സമരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി  അമരിന്ദർ സിങ് പറഞ്ഞു. സമരത്തിന് വലിയ പിന്തുണ ഉണ്ടായിരുന്നു. ആക്രമണങ്ങൾക്ക് ശേഷം അത് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ കർഷകരുമായുള്ള ചർച്ച തുടരണം. എത്രയും പെട്ടെന്ന് സമവായം ഉണ്ടാക്കി സമരം അവസാനിപ്പിക്കണമെന്നും അമരിന്ദർ സിങ് പറഞ്ഞു. 

click me!