
ദില്ലി: കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹുദിനുമായി ബന്ധമുള്ളവരെയാണ് വധിച്ചതെന്ന് കശ്മീർ ഐജി അറിയിച്ചു.
കൊല്ലപ്പെട്ടവർ പാകിസ്ഥാൻ സ്വദേശികളാണ്. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പോലീസും സേനയും സിആർപിഎഫും ചേർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ വധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam