
ചെന്നൈ: കൗമാര പ്രണയക്കേസുകള്‍ക്കുള്ളതല്ല പോക്‌സോ വകുപ്പെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20 കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിരീക്ഷണം. രക്ഷിതാക്കള്‍ വ്യാപകമായി പോക്‌സോ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. നിയമം അതിന്റെ അന്തസത്തയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. തൊലിയില്‍ തട്ടാതെ മാറിടത്തില്‍ സ്പര്‍ശിക്കുക, സിബ് മാറ്റുക എന്നിവ പോക്‌സോ പരിധിയില്‍ വരില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam