തമിഴ്നാട്ടിൽ അണ്ണാദുരൈ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു

By Web TeamFirst Published Apr 2, 2021, 2:25 PM IST
Highlights

ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം കരുതികൂട്ടിയാണെന്ന് ഡിഎംകെ ചൂണ്ടികാട്ടി.

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു. കള്ളകുറിച്ചിയിലെ അണ്ണാദുരൈ പ്രതിമയ്ക്കാണ് തീയിട്ടത്. ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം കരുതികൂട്ടിയാണെന്ന് ഡിഎംകെ ചൂണ്ടികാട്ടി. വിവിധയിടങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിഎംകെയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 

 

click me!