മുഖംമൂടിയുമായി ബിജെപിയും ആർഎസ്എസും ഇറങ്ങിയിരിക്കുന്നു, അണ്ണാമലൈയുടെ രാജി 'പ്ലാൻ ബി' എന്ന് കോൺഗ്രസ്; തമിഴ് ജനതയെ കബളിപ്പിക്കാൻ നീക്കമെന്ന് വിമർശനം

Published : Jun 05, 2026, 07:48 PM IST
annamalai

Synopsis

ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാജി, തമിഴ് ജനതയെ കബളിപ്പിക്കാനുള്ള 'പ്ലാൻ ബി' ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും ആർഎസ്എസും പുതിയ മുഖംമൂടി അണിയുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു

ചെന്നൈ: ബി ജെ പി മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. അണ്ണാമലൈയുടെ രാജി തമിഴ്‌നാട്ടിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള ബി ജെ പി യുടെ 'പ്ലാൻ ബി' തന്ത്രത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എം പി ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനമുറപ്പിക്കാൻ പുതിയ മുഖംമൂടിയണിഞ്ഞ് ബി ജെ പിയും ആർ എസ് എസും പുതിയ നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ദേശീയ നേതൃത്വം അണ്ണാമലൈയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ്, അദ്ദേഹം പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന സൂചനകൾക്കിടയിൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടത്.

ഇന്ന് ഉച്ചയ്ക്കാണ് അണ്ണാമലൈ ബി ജെ പിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ നേരത്തെ പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പരിസമാപ്തിയാവുകയായിരുന്നു. മുൻ ഐ പി എസ് ഓഫീസർ കൂടിയായ കെ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി എൽ സന്തോഷ് എന്നിവരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. തുടർന്ന് ഇന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചർച്ചകൾ നടക്കുന്നു, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ഉടൻ ധാരണയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം
20 എംപിമാരെയും റാഞ്ചുമോ ബിജെപി, കരുനീക്കി ദേശീയ നേതൃത്വവും സുവേന്ദു അധികാരിയും, ദില്ലിയിൽ നിർണായക കൂടിക്കാഴ്ചക്ക് നീക്കം; അനുനയ ശ്രമവുമായി മമത