കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ; 'ചോദ്യം ചെയ്യുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്നു'

Published : Oct 22, 2026, 08:53 AM IST
K Annamalai

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സമരം ചെയ്ത സിജെപിയെ പിന്തുണച്ച് മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന ബിജെപി നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എന്നാൽ പാർട്ടി വിട്ടശേഷമുള്ള അണ്ണാമലൈയുടെ ഈ മാറ്റത്തെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തു.

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം ശക്തമായിരിക്കെ, സിജെപിയെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും തമിഴ്‌നാട്ടിലെ മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ഭരണപരമായ നടപടിക്രമങ്ങളിലെ വീഴ്‌ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരം ചെയ്‌ത സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച കടുത്ത നടപടികളിലാണ് കേന്ദ്രസർക്കാരിനെ അദ്ദേഹം വിമർശിച്ചത്. അതേസമയം സിജെപിയുടെ സമരരീതിയോട് വിയോജിപ്പാണെന്നും എന്നാൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിമർശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുകയല്ല വേണ്ടതെന്നും അവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അണ്ണാമലൈ വ്യക്തമാക്കി. താൻ ജൂൺ അഞ്ചിന് ബിജെപി വിട്ടതാണെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയുടെ നിലപാടുകളെ കണ്ണടച്ച് പിന്തുണക്കുന്നയാളല്ല താനെന്നും പറഞ്ഞു. പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വിഷയത്തിൽ പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ താൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജന്തർ മന്തറിനെ സമരവേദിയുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെയും വിമർശിച്ചു. തുടർന്ന് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

എന്നാൽ അണ്ണാമലൈയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്ത് വന്നു. പാർട്ടി വിട്ടശേഷം മുൻനിലപാടുകളിൽ നിന്ന് മലക്കംമറിയുകയാണ് അണ്ണാമലൈയെന്ന് ബിജെപിയുടെ സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി കുറ്റപ്പെടുത്തി. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത നന്നായി അറിയാമെന്ന് പറഞ്ഞ അദ്ദേഹം പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നത് മുൻ നിലപാടുകൾക്ക് യോജിച്ചതല്ലെന്നും വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കി യുവതി, പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം
ഗ്യാനേഷ് കുമാറിനെതിരായ സമരം; തുടർ സമരപരിപാടികൾ എന്താകും? കൂടിയാലോചന തുടർന്ന് സിജെപി നേതാക്കൾ