പൊലീസിനെതിരായ പ്രസ്താവന: ആനിരാജിക്കെതിരെ സിപിഐ കേരള ഘടകം, ദേശീയ നിർവാഹകസമിതി വിവാദം ചർച്ച ചെയ്തു

By Web TeamFirst Published Sep 5, 2021, 7:45 PM IST
Highlights

സംസ്ഥാന നേതൃത്വവുമായി ചർച്ച  ചെയ്ത ശേഷമേ അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളിൽ അഭിപ്രായം പറയാവൂ എന്നതാണ് പാർട്ടി നിലപാടെന്നും വിവാദപ്രസ്താവനയിൽ ഈ നയം ലംഘിക്കപ്പെട്ടെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി

ദില്ലി: കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗുണ്ടെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ കേരള പൊലീസ് പരാജയപ്പെട്ടെന്നുമുള്ള സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയുടെ പ്രസ്താവനയ്ക്ക് എതിരെ പാർട്ടി ദേശീയ നിർവാഹക സമിതിയോഗത്തിൽ വിമർശനം. സിപിഐ കേരള ഘടകമാണ് ആനിരാജയുടെ വിവാദപ്രസ്താവന ചർച്ചയാക്കിയത്. 

സംസ്ഥാന നേതൃത്വവുമായി ചർച്ച  ചെയ്ത ശേഷമേ അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളിൽ അഭിപ്രായം പറയാവൂ എന്നതാണ് പാർട്ടി നിലപാടെന്നും വിവാദപ്രസ്താവനയിൽ ഈ നയം ലംഘിക്കപ്പെട്ടെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി. ആനിരാജയുടെ വിമർശനം എൻഡിഎഫിലെ സിപിഐ - സിപിഎം യോജിപ്പിനെ ബാധിക്കുന്നതാണെന്നും കേരള നേതൃത്വം ചൂണ്ടിക്കാട്ടി. 

അതേസമയം പോലീസിനെതിരായ വിമർശനത്തിൽ സിപിഐ നിർവാഹക സമിതിയിൽ ആനി രാജ തൻ്റെ നിലപാട് വിശദീകരിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുൻ നിർത്തിയാണ് താൻ വിമർശനം ഉന്നയിച്ചത്. സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പോലും സമൂഹത്തിലെ വലത് വ്യതിയാനമാണ് സൂചിപ്പിക്കുന്നത്.  ഇതിന്റെ പ്രതിഫലനമാണ് പോലീസിലും കാണുന്നത് എന്നാണ് പറഞ്ഞത്.
പോലീസിന്റെ വീഴ്ചകൾ മുഖ്യമന്ത്രി പരിശോധിക്കണമെന്നും ആനിരാജ പറഞ്ഞു. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ അതാത് സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്തിയ ശേഷമാവണമെന്ന് ആനി രാജ്യയോട് എക്സിക്യൂട്ടിവ് നിർദേശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!