'കുരച്ച് ബഹളമുണ്ടാക്കി നായ്ക്കുട്ടികൾ', ഉറക്കം പോയതോടെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊന്ന് യുവതികൾ, കേസ്

Published : Nov 09, 2024, 03:25 PM IST
'കുരച്ച് ബഹളമുണ്ടാക്കി നായ്ക്കുട്ടികൾ', ഉറക്കം പോയതോടെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊന്ന് യുവതികൾ, കേസ്

Synopsis

 ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ തെരുവുനായ കുഞ്ഞുങ്ങൾ ബഹളം വച്ചു. വീടിന് സമീപത്തെ റോഡിലുണ്ടായ തെരുവ് നായ കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊന്ന യുവതികൾക്കെതിരെ കേസ്

മീററ്റ്: കിടന്നുറങ്ങാനായില്ല. കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് രണ്ട് യുവതികൾ. ഉത്തർ പ്രദേശിലെ മീററ്റിലെ കൻകെർഖേദയിലാണ് സംഭവം. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശോഭ, ആരതി എന്നീ യുവതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. 

വീടിന് സമീപത്തെ റോഡിലുണ്ടായ തെരുവ് നായ കുഞ്ഞുങ്ങളുടെ ബഹളത്തിൽ ക്ഷുഭിതരായ യുവതികൾ ഇവയുടെ മേലേയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹോദരങ്ങളുടെ ഭാര്യമാരായ യുവതികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനിമൽ കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി അൻഷുമാലി വസിഷ്ട് സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. 

നവംബർ 5നാണ് പരാതിക്ക് ആസ്പദമായ സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ യുവതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ മറുപടി നൽകാതെ മുങ്ങാൻ ശ്രമം നടത്തിയതിന് പിന്നാലെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചതിന് പിന്നാലെ കത്തിക്കരിഞ്ഞ നായ്ക്കുട്ടികളെ നാട്ടുകാരാണ് മറവ് ചെയ്തത്. 

എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം നേരിട്ടതോടെ മൃഗാവകാശ പ്രവർത്തകർ വീണ്ടും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൃഗങ്ങൾക്കെതിരായ അതിക്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തിടെയാണ് ഈ നായക്കുട്ടികൾ ജനിച്ചതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?