മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വീണ്ടും വൻ തിരിച്ചടി; മുന്‍ മന്ത്രി ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു

Published : Feb 27, 2024, 07:33 PM ISTUpdated : Feb 27, 2024, 07:36 PM IST
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വീണ്ടും വൻ തിരിച്ചടി; മുന്‍ മന്ത്രി ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു

Synopsis

കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട അശോക് ചവാന്‍റെ അടുത്ത അനുയായി ആണ് ബസവരാജ് പാട്ടീൽ.

മുബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. മുബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം എടുക്കുകയായിരുന്നു. ബസവരാജ് പാട്ടീലിന്‍റെ രാജി മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ഉപമുഖ്യമന്ത്രി ​ദേവേന്ദ്ര ഫഡനാവിസുമായി പാട്ടീൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട അശോക് ചവാന്‍റെ അടുത്ത അനുയായി ആണ് ബസവരാജ് പാട്ടീൽ.

മറാത്തവാഡ മേഖലയിലെ ലിംഗായത്ത് നേതാവായ ബസവരാജ് പാട്ടീലിന്റെ രാജി കോണ്​ഗ്രസിന് വലിയ തലവേദനയാകും. മഹാരാഷ്ട്രയിൽ രണ്ടു മാസത്തിനിടെ കോണ്‍ഗ്രസ്  വിടുന്ന പ്രമുഖ നേതാവാണ് ബസവരാജ് പാട്ടീൽ. അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍നിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ദീഖി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. അശോക് ചവാൻ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലാണ് മിലിന്ദ് ദേവ്റ ചേര്‍ന്നത്. രണ്ടുപേര്‍ക്കും രാജ്യസഭാ സീറ്റും ലഭിച്ചിരുന്നു. ബാബ സിദ്ദീഖി എന്‍സിപിയിലാണ് ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് തിരിച്ചടിയായി മാറും.

'പിഎംഎല്‍എ നിയമപ്രകാരം ആരെയും ഇഡിക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം'; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം