പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സമരം 20ാം ദിവസത്തിലേക്ക്

Published : Dec 31, 2019, 06:18 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സമരം 20ാം ദിവസത്തിലേക്ക്

Synopsis

പുതുവർഷത്തിന്റെ ഭാഗമായി രാത്രി ക്യാംപസിനകത്ത് സാംസ്കാരിക പരിപാടികൾ നടത്തും പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭാ ഇന്ന് പ്രമേയം പാസാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള ജാമിയ മിലിയ വിദ്യാർഥികളുടെ സമരം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ ഡി.രാജ ഉൾപ്പടെ വിദ്യാർഥികളെ അഭിസംബോധനം ചെയ്തിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആണ് പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തുന്നത്. 

പുതുവർഷത്തിന്റെ ഭാഗമായി രാത്രി ക്യാംപസിനകത്ത് സാംസ്കാരിക പരിപാടികൾ നടത്തും. ജന്തർ മന്ദിറിൽ ഇന്ന് രാവിലെ വനിത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ഇടത് വനിത സംഘടനകളും വനിത കൂട്ടായ്മകളും ആണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഷഹീൻ ബാഗിൽ നാട്ടുകാർ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭാ ഇന്ന് പ്രമേയം പാസാക്കും. പ്രത്യേക നിയമസഭാ യോഗം ഇതിനായി ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല.

രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നത്. നിയമഭേദഗതി പിൻവലിക്കണമെന്ന പ്രമേയമാണ് സർക്കാർ നിയമസഭയിൽ കൊണ്ടുവരുന്നത്. സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ കേന്ദ്രവിജ്ഞാപനം ഇറക്കരുത് തടയണമെന്ന് കൂടി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നിലപാടെടുത്തിട്ടുണ്ട്. 

ഇക്കാര്യം കാണിച്ച് പ്രതിപക്ഷനേതാവും വിഡി സതീശൻ എംഎൽഎയും സ്പീക്കർക്ക് കത്ത് നൽകി. ഇക്കാര്യം പ്രായോഗികമാണോയെന്ന് സംശയമെന്നാണ് നിയമമന്ത്രി എകെ ബാലന്റെ പ്രതികരണം. പ്രമേയം പാസാക്കുള്ള തീരുമാനത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. പട്ടികജാതി പട്ടികവർഗ സംവരണം പത്ത് വ‍ർഷം കൂടി നീട്ടാനുള്ള പ്രമേയം പാസാക്കലാണ് പ്രത്യേക സമ്മേളനത്തിന്റെ പ്രധാന അജണ്ട. ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഒഴിവാക്കിയതിനെതിയെയുള്ള പ്രമേയമാണ് മറ്റോരു അജണ്ട.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു
ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ