'രാഹുല്‍ വിഡ്ഢി, പൗരത്വ നിയമ ഭേദഗതി മനസിലായില്ല': പരിഹാസവുമായി ബിജെപി എം പി

Web Desk   | Asianet News
Published : Dec 30, 2019, 10:10 PM ISTUpdated : Dec 30, 2019, 10:18 PM IST
'രാഹുല്‍ വിഡ്ഢി, പൗരത്വ നിയമ ഭേദഗതി മനസിലായില്ല': പരിഹാസവുമായി ബിജെപി എം പി

Synopsis

വിഡ്ഢികൾക്കിടയിലെ ഏറ്റവും വലിയ വിഡ്ഢിയാണ് രാഹുലെന്നും അദ്ദേഹത്തിന് പൗരത്വ നിയമ ഭേദഗതി മനസിലായിട്ടില്ലെന്നും സൈനി പരിഹസിച്ചു.

ചണ്ഡിഗഡ്: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ഹരിയാനയിലെ കുരുക്ഷേത്രയിലെ ബിജെപി എംപി നയാബ് സിംഗ് സൈനി. വിഡ്ഢികൾക്കിടയിലെ ഏറ്റവും വലിയ വിഡ്ഢിയാണ് രാഹുലെന്നും അദ്ദേഹത്തിന് പൗരത്വ നിയമ ഭേദഗതി മനസിലായിട്ടില്ലെന്നും സൈനി പരിഹസിച്ചു.

”പൗരത്വ നിയമ ഭേദഗതി “ആരുടെയും പൗരത്വം കവർന്നില്ല” എന്ന് കോൺഗ്രസ് നേതാവിന് അറിയില്ല. വിഡ്ഢികളിൽ ഏറ്റവും വലിയ വിഡ്ഢി ഉണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയാണെന്ന് എനിക്ക് തോന്നുന്നു. സി‌എ‌എ എന്താണെന്ന് അദ്ദേഹത്തിനറിയില്ല. താൻ എന്താണ് എതിർക്കുന്നതെന്ന് പോലും രാഹുൽ ഗാന്ധിക്ക് മനസ്സിലായിട്ടില്ല”-സൈനി  പറഞ്ഞു.

ഹരിയാനയിൽ ബിജെപി സർക്കാരിന്റെ ആദ്യ കാലയളവിൽ മന്ത്രിയായിരുന്ന സൈനി ഈ വർഷം മെയ് മാസത്തിൽ കുരുക്ഷേത്രയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

Read Also: രാഹുൽ ​ഗാന്ധി ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ; ആരോപണവുമായി ബിജെപി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്; റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ
ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി, നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ല