
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാർത്ത കേട്ട് എണീക്കുമ്പോൾ ആശ്വാസമാണെന്നും പ്രതികരണം. സാധാരണക്കാർക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആരതി രാമചന്ദ്ൻ പറഞ്ഞു.
സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നൽകാനില്ല. അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവർക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതേസമയം പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. ഇനിയും ഇത്തരം പ്രവൃത്തികൾ തുടര്‍ന്നാൽ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നൽകുന്ന സൂചന.
ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് വിരുദ്ധമായി പാകിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളിൽ അടക്കമാണ് ഇന്ത്യൻ സേന തീമഴ പെയ്യിച്ചിരിക്കുന്നത്. പാക് അധീന കശ്മീരിൽ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനിൽ രാജ്യം നടത്തിയ ആക്രമണങ്ങൾ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam