കെജ്രിവാള്‍ മോദിയെ കണ്ടു; അഭിനന്ദനമറിയിച്ചതോടൊപ്പം പിന്തുണയും തേടി

By Web TeamFirst Published Jun 21, 2019, 4:50 PM IST
Highlights

ദില്ലി സര്‍ക്കാറിന്‍റെ 'സേവ് വാട്ടര്‍' പ്രചാരണത്തെ മോദി അഭിനന്ദിച്ചു. ഏറെ പ്രശംസിക്കപ്പെട്ട മൊഹല്ല ക്ലിനിക്കും സ്കൂളുകളും സന്ദര്‍ശിക്കാന്‍ കെജ്രിവാള്‍ മോദിയെ ക്ഷണിച്ചു. 

ദില്ലി: ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. ദില്ലിയുടെ വികസനത്തിനായി ആം ആദ്മി സര്‍ക്കാറിനെ പിന്തുണക്കണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ദില്ലി സര്‍ക്കാറിന്‍റെ 'സേവ് വാട്ടര്‍' പ്രചാരണത്തെ മോദി അഭിനന്ദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിക്കാനും കെജ്രിവാള്‍ മറന്നില്ല.

സന്ദര്‍ശനത്തെക്കുറിച്ച് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. മഴക്കാലത്ത് യമുനയിലെ വെള്ളം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന പദ്ധതിക്കാണ് കെജ്രിവാള്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടിയത്. ഏറെ പ്രശംസിക്കപ്പെട്ട മൊഹല്ല ക്ലിനിക്കും സ്കൂളുകളും സന്ദര്‍ശിക്കാന്‍ കെജ്രിവാള്‍ മോദിയെ ക്ഷണിച്ചു.

Met Sh ji n congratulated him for LS victory

1. Del govt plans to store yamuna water during rainy season. One season’s water sufficient to meet one year’s Delhi’s water needs. Requested Centre’s support

2. Invited PM to visit a Mohalla clinic n Del govt school

— Arvind Kejriwal (@ArvindKejriwal)
click me!