അടുത്ത കാലത്തായി വെള്ള ടീഷർട്ട് മാത്രമാണല്ലോ ധരിയ്ക്കുന്നത്? മറുപടി നൽകി ​രാഹുൽ ​ഗാന്ധി

Published : May 06, 2024, 08:07 AM IST
അടുത്ത കാലത്തായി വെള്ള ടീഷർട്ട് മാത്രമാണല്ലോ ധരിയ്ക്കുന്നത്? മറുപടി നൽകി ​രാഹുൽ ​ഗാന്ധി

Synopsis

എന്തുകൊണ്ട് വെള്ള ടീ-ഷർട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുൽ ഈ ചോദ്യം നേരിട്ടത്. 

ബെം​ഗളൂരു: അടുത്ത കാലത്തായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സ്ഥിരമായി വെള്ള ടീഷർട്ട് ധരിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് ധരിച്ചു തുടങ്ങിയ രാഹുലിന്റെ വെള്ള ടീഷർട്ട് പല തരത്തിലും ചർച്ചയുമായിരുന്നു. ആഢംബരമാണ് വെള്ള ടീ ഷർട്ടെന്ന് എതിർ ചേരിയിലുള്ളവർ വിമർശിച്ചുവെങ്കിലും ഏറെക്കാലമായി അതേ വസ്ത്ര ധാരണരീതി തുടരുകയാണ് രാഹുൽ. അതിനിടയിലാണ് എന്തു കൊണ്ടാണ് ഈ വസ്ത്രം എന്ന ചോദ്യം ഉയരുന്നത്. 

എന്തുകൊണ്ട് വെള്ള ടീ-ഷർട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുൽ ഈ ചോദ്യം നേരിട്ടത്. എന്നാൽ വളരെ ലളിതമായി ചിരിച്ചു കൊണ്ട് രാഹുൽ മറുപടി നൽകുകയായിരുന്നു. സുതാര്യവും ലളിതവുമാണ് ഈ വേഷമെന്നായിരുന്നു രാഹുലിന്റെ മറുപടി. സുതാര്യവും ലളിതവുമാണ് ഈ വേഷം. പിന്നെ വസ്‌ത്രങ്ങളുടെ കാര്യത്തിൽ താൻ അത്ര ശ്രദ്ധിക്കാറില്ല. സിംപിളായ വസ്ത്രമാണ് ഞാനിപ്പോൾ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും- രാഹുൽ ​ഗാന്ധി പറഞ്ഞു. 

28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 നും ബാക്കി 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 7 നും നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്. 2019ൽ 28ൽ 25 സീറ്റുകൾ നേടി ബിജെപി സംസ്ഥാനം തൂത്തുവാരിയപ്പോൾ, സംസ്ഥാനത്ത് സഖ്യകക്ഷികളായിരുന്ന കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമേ നേടാനായുള്ളൂ. 

'ഈ വീഡിയോ കാണാനായത് ഭാഗ്യം, ജീവിതം എത്ര മനോഹരമാണ്'; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 5.8 മില്ല്യണ്‍ പേര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ